Name :
MIDS
Email :
madeenathulilm@gmail.com
Phone :
9747602872
Conatct No 9747602872
മുഹമ്മദ് മുസ്തഫ സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇപ്പോൾ പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട് ചർച്ച നടക്കുന്നത് .ഇവിടെ നാം മനസ്സിലാക്കേണ്ടത് ഈ ചർച്ചചെയ്യുന്നവരും ഇതെല്ലാം വലിയ കാര്യമായി കൊണ്ടുനടക്കുന്നവരും ഇവരൊന്നും തന്നെ ചരിത്രം വേണ്ടരീതിയിൽ പഠിച്ചിട്ടില്ല. നിന്ദിക്കാൻ വേണ്ടിയാണെങ്കിലും മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ ചരിത്രം പഠിക്കുകയാണെങ്കിൽ ആ ചിന്തയിൽ നിന്ന് മാറി നിൽക്കും.കാരണം പഠിക്കാൻ വേണ്ടി ശ്രമിച്ച പലരും പിന്നെ ഹബീബിനോടുള്ള ഇഷ്ടം മനസ്സിൽ വർദ്ധിച്ചു മതം മാറിയതയാണ് മുൻകഴിഞ്ഞവരിലും ഈ അടുത്തൊക്കെയുമായി നമുക്കു കാണാൻ സാധിക്കുന്നത്. "മുഹമ്മദിനെ വർഗീയവാദി എന്ന് വിളിക്കാനാണ് ഞാൻ അദ്ദേഹത്തിൻറെ ചരിത്രം പഠിച്ചത് .പക്ഷേ നജ്റാനിൽ നിന്നുള്ള ക്രിസ്തീയ പുരോഹിതന്മാർക്ക് പോലും മദീന മസ്ജിദിൽ ആരാധനയ്ക്ക് സൗകര്യമൊരുക്കിക്കൊടുത്ത മുഹമ്മദ് എന്ന മനുഷ്യസ്നേഹിയെ വർണിക്കാൻ പിന്നീടെനിക്ക് ഭാഷാസാഹിത്യം പഠിക്കേണ്ടി വന്നു "എന്ന് സർ മൈക്കിൾ ഹാർട്ട് പോലും പറഞ്ഞിട്ടുണ്ടെങ്കിൽ ഇന്ന് സോഷ്യൽ മീഡിയയിലൂടെ ഈ കുരച്ചു ചാടുന്നവർ ചരിത്രം പഠിക്കാതെ പരിശുദ്ധമായ ഇസ്ലാമിനെയും അതുപോലെ ഹബീബ് മുഹമ്മദ് മുസ്തഫ സ്വല്ലല്ലാഹു അലൈഹിവസല്ലമയെയും തേജോവധം ചെയ്യുക എന്നുള്ള മൃഗീയമായ ഒരു ഉദ്ദേശം മാത്രമാണ് അവരുടെ മനസ്സുകളിൽ ഉള്ളത് എന്ന് നമുക്ക് വളരെ നിഷ്പ്രയാസം മനസ്സിലാക്കാൻ സാധിക്കും. പിന്നെ ഇവിടെ മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയെ സ്ത്രീകളോട് താല്പര്യം ഉള്ളവർ എന്ന് താരതമ്യം ചെയ്യുന്നവർ ഒന്ന് ആലോചിക്കേണ്ടതുണ്ട്. മുഹമ്മദ് മുസ്തഫ സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ തൻറെ ഇരുപത്തിയഞ്ചാം വയസ്സിൽ മഹതിയായ വളരെ പ്രായംചെന്ന വിധവയായ ഖദീജ ബീവിയെ കല്യാണം കഴിക്കുന്ന രംഗം. അതിനുശേഷം ഖദീജ ബീവി അടക്കം 11 ഭാര്യമാരെ മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ വിവാഹം ചെയ്തിട്ടുണ്ടെങ്കിലും ഖദീജ ബീവിയുമായി നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ ജീവിക്കുന്ന കാലത്ത് മറ്റൊരു ഭാര്യയും മുത്ത് നബി തങ്ങൾ ജീവിതത്തിലേക്ക് ക്ഷണിച്ചിട്ടില്ല.മാത്രമല്ല ഈ വിവാഹ ജീവിതത്തിന് ശേഷം ആണ് മറ്റ് 11 ഭാര്യമാരെയും മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ വിവാഹം ചെയ്തിട്ടുള്ളത്. ഇതിലൂടെ തന്നെ മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ സ്ത്രീ താൽപര്യത്തിനു വേണ്ടിയല്ല വിവാഹം ചെയ്തത് എന്ന് ഈ കാര്യത്തിൽ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. കാരണം ഒരു പുരുഷൻ 25 എന്ന് പറയുന്ന യുവത്വം തുളുമ്പിനിൽക്കുന്ന പ്രായത്തിൽ മഹതിയായ വാർദ്ധക്യം ചെന്ന് വിധവയായ ഖദീജാബീവിയെ മാത്രമാണ് തന്റെ ആ യുവത്വ സമയത്ത് മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ വിവാഹം ചെയ്തിട്ടുള്ളത്. പിന്നെ അവർ പറയുന്ന മറ്റൊരു വിഷയം ആയിഷ ബീവി റളിയള്ളാഹു അൻഹയുടെയും മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെയും വിവാഹത്തെ കുറിച്ചാണ് .ഇവിടെയും മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയെ കുറിച്ച് നല്ല രീതിയിൽ മനസ്സിലാക്കേണ്ടവർ മനസ്സിലാക്കേണ്ടതുണ്ട്. എന്തെന്നാൽ ഹബീബ് സ്വല്ലല്ലാഹു അലൈഹിവസല്ലം ആയിഷ ബീവിയെ അവരുടെ ആറാം വയസ്സിൽ നിക്കാഹ് ചെയ്തിട്ടുണ്ടെങ്കിലും തൻറെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരുന്നത് പത്താമത്തെ വയസ്സിലാണ് എന്നാണ് ചരിത്രം നമുക്ക് പഠിപ്പിച്ചു തരുന്നത്. എന്തു കൊണ്ടെന്നാൽ .നിക്കാഹ് ചെയ്തു കൊടുത്ത സമയത്ത് ആയിഷ ബീവി മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമക്ക് ശാരീരികമായി യോജിച്ച രീതിയിൽ ആയിയിരുന്നില്ല. പിന്നെ ഈ സമയങ്ങളിൽ മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം ആയിഷ ബീവിയെ കാണാൻ വരുമ്പോൾ കളിക്കുന്ന ഉപകരണങ്ങളെല്ലാം ആയിഷബീവി കൊണ്ടുവന്ന് കൊടുത്തിട്ടുണ്ടായിരുന്നു എന്ന് നമുക്ക് ചരിത്രത്തിലൂടെയും മറ്റും മനസ്സിലാക്കാൻ സാധിക്കും. ആ സമയത്ത് ആയിഷബീവി ചെറിയ കുട്ടികളുടെ കൂടെ കളിക്കുന്ന പ്രായം ആണ്. പക്ഷേ ആയിഷ ബീവി തന്നെ പിന്നീട് പറയുന്നുണ്ട് മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ വീട്ടിലേക്ക് തന്നെ കൂട്ടിക്കൊണ്ടു വരുന്ന സമയത്ത് തനിക്ക് പ്രായം 10 ആണെങ്കിൽ കൂടി (സ്ത്രീകളെല്ലാം ഏറെയും ശരീരം കൊണ്ടും മറ്റു രീതിയിലും പൂർണ വളർച്ചയെത്തിയ) എല്ലാ നിലക്കും ഞാൻ നബിക്ക് അനുയോജ്യമായിരുന്നു എന്ന് ആയിഷ ബീവി തന്നെ പറയുന്നതായി നമുക്ക് കാണാൻ സാധിക്കും. പിന്നെയും നാം ഇവിടെ മനസ്സിലാക്കേണ്ട ഒരു കാര്യം ഇസ്ലാമിക വിധിയിൽ ഏതൊരു കാര്യത്തിനും അതിൻറെതായ സമയം ഉണ്ടെങ്കിൽ ,നോമ്പ് ,നിസ്കാരം,ഹജ്ജ് അങ്ങനെയുള്ള കർമ്മങ്ങൾക്കൊക്കെ അതിൻറെതായ സമയം ഉണ്ടെങ്കിൽ കൂടി നികാഹിന്ന് ഒരു നിഷ്ചിത സമയം അല്ലെങ്കിൽ നികാഹിന്ന് ഒരു നിശ്ചിത പ്രായം ഇസ്ലാമിലില്ല. എന്തെന്നാൽ സാഹചര്യങ്ങൾക്കനുസരിച്ച് അല്ലെങ്കിൽ ഓരോ രാജ്യങ്ങളുടെ നിയമങ്ങൾക്കനുസരിച്ചു അത് നടക്കട്ടെ എന്ന് മാത്രമാണ് ആ കാര്യം കൊണ്ട് ഇസ്ലാം ഉദ്ദേശിക്കുന്നത്. അതുപോലെ തന്നെ മറ്റുള്ള എല്ലാ കാര്യങ്ങളിലും കർമ്മങ്ങൾക്കും ഹബീബ് സ്വല്ലല്ലാഹു അലൈഹിവസല്ലമ കാണിച്ചു തന്നതുപോലെ ചെയ്യാൻ ഇസ്ലാം പറയുന്നുണ്ടെങ്കിൽ ഇവിടെ തിരു നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ കാണിച്ചു തന്നത് പോലെ ചെയ്യണം എന്ന് എവിടെയും പറയുന്നില്ല.ആ ഒരു കാര്യം കൊണ്ട് മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ സുന്നത്തിനെ പിടിക്കുക എന്നുള്ളതും എങ്ങനെയാണ് ഭാര്യ ഭർത് ജീവിതം നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകുക എന്നുള്ളതിന് ഉത്തമ മാതൃകയാണ് മുത്ത് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ വിവാഹങ്ങൾ.അല്ലാതെ ഒരിക്കലും അതുപോലെ വിവാഹം ചെയ്യണം "ഞാൻ ചെയ്ത അതെ പോലെ നിങ്ങൾ വിവാഹം ചെയ്യണം എന്ന് മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ എവിടെയും പറഞ്ഞിട്ടില്ല. വിവാഹം കഴിക്കുക എന്നുള്ളതുകൊണ്ട് തിരു നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ ചര്യയാണ് മുസ്ലിം ഉമ്മത്ത് മുറുകെ പിടിക്കുന്നത്. അതുപോലെതന്നെ ആ കാലങ്ങളിൽ മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയെ തൻറെ നാട്ടിൽനിന്ന് നാടുകടത്തുക പോലും ചെയ്തിട്ടുണ്ട് .അതുപോലെ തന്നെ പല രീതിയിലും പല ഉപദ്രവങ്ങളും മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയെ ചെയ്തിട്ടുണ്ട് .അബൂജഹലിനെപോലെയുള്ള ഉത്ബയെ പോലെയുള്ള കൊടികുത്തിയ ശത്രുക്കൾ പോലും .എന്തിനേറെ പറയുന്നു ഹബീബിന്റെ തലവെട്ടുന്നവർക്ക് ഒട്ടകങ്ങളെയും കുതിരകളെയും ഇനാം പ്രഖ്യാപിച്ച ശത്രുക്കൾ പോലുമുണ്ട് .അവരാരും അക്കാലത്ത് പ്രവാചകർ ചെറിയ പ്രായത്തിലുള്ള ആയിഷയെ വിവാഹം കഴിച്ചു അല്ലെങ്കിൽ മുഹമ്മദ് ചെറിയ കുട്ടിയെ, ബാലികയെ വിവാഹം ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞിട്ട് വിമർശനത്തിന്ന് രംഗത്ത് വന്നിട്ടില്ല.ഒരു കൊടികുത്തിയ ശത്രു പോലും നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ നേർക്ക് വിവാദവുമായി വന്നിട്ടില്ല. ഇതിൽനിന്നും ബുദ്ധിയുള്ള ഒരു മനുഷ്യൻ എന്താണ് ചിന്തിക്കേണ്ടത്. അക്കാലഘട്ടങ്ങളിൽ അവിടെയൊക്കെ സാധാരണയായി നടന്നു വരാറുള്ള ഒരു കാര്യമാണ് ഇത് എന്നാണ്.ഓരോ കാലത്തിനനുസരിച്ച് ശാരീരിക പ്രകൃതി വേറെയാണ് .അന്നൊക്കെ ആ കാലയളവിൽ ശാരീരികമായി നല്ല വളർച്ചയെത്തിയ സ്ത്രീകൾ പൊതുവെ ഉണ്ടായിരുന്നു.മറ്റൊരു കാര്യം എന്തെന്നാൽ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ മാതാവ് ആമിന ബീവിയെ അബ്ദുല്ല എന്നവർ കല്യാണം കഴിക്കുന്ന സമയത്ത് അബ്ദുള്ള എന്നവരുടെ പിതാവ് അബ്ദുൽ മുത്തലിബ് മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലമയുടെ വലിപ്പ ,പിതാമഹൻ തൻറെ മകനായ അബ്ദുല്ല എന്നവരും ആമിന ബീവിയും തമ്മിലുള്ള വിവാഹം നടക്കുന്ന അന്നേദിവസം അബ്ദുൽ മുത്തലിബ് എന്നവർ ഹാല എന്ന് പറയുന്ന ഒരു മഹതിയെ വിവാഹം ചെയ്തിരുന്നു .അതായത് മകൻറെ കല്യാണം നടക്കുന്ന ദിവസം തന്നെ ഉപ്പയായ അബ്ദുൽ മുത്തലിബിന്റെയും വിവാഹം നടന്നിരുന്നു.രണ്ടും ഒരേ ദിവസം തന്നെ. മകൻറെ കല്യാണവും ബാപ്പയുടെ കല്യാണവും.ഇവിടെയും നാം ചിന്തിക്കേണ്ടതുണ്ട് 90 വയസ്സിലധികം പ്രായമുള്ള അബ്ദുൽ മുത്തലിബ് എന്നവർ,ഹാലാ എന്നവർക്കാകട്ടെ അന്ന് പ്രായം 20 വയസ്സ് മാത്രം. അന്ന് ആരും എതിർത്തില്ല ഒന്നും പറഞ്ഞില്ല .അന്ന് ആ കാലത്ത് എല്ലാം അവിടെ അങ്ങനെ തന്നെയാണ് നടന്നിരുന്നത്. എന്നുവച്ച് ആ കാലത്ത് നടന്ന കാര്യങ്ങളും ,ഇന്നത്തെ സാഹചര്യവുമായി കൂട്ടിക്കലർത്തി ഇപ്പോൾ വാക്കുതർക്കത്തിന്ന് വരുന്നവർ എത്രയധികം ബുദ്ധിയില്ലായ്മയാണ് കാണിക്കുന്നത് എന്ന് നാം മനസ്സിലാക്കണം. അതുപോലെ തന്നെ വിവാഹം കഴിക്കുന്ന ആയിഷാബിവിക്കും ഉപ്പയായ അബൂബക്കർ സിദ്ദിഖ് (റ)വിന്നും ഒരു പരാതിയും അന്നത്തെ കാലത്ത് ഉണ്ടായിരുന്നില്ല എന്ന് ഈ വിഷയത്തിൽ ചരിത്രമെടുത്തു നോക്കിയാൽ നമുക്ക് കാണാൻ സാധിക്കും. ഒരു ചെറിയ രീതിയിൽ പോലും ആയിഷ ബീവി അതുപോലെ തന്നെ സിദ്ദിഖ് തങ്ങളോ ഈ കാര്യത്തെ എതിർക്കുക ചെയ്തിട്ടില്ല. മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയെ മരുമകനായി കിട്ടുന്നതിൽ സിദ്ദിഖ് തങ്ങൾ അത്രയധികം സന്തോഷിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. മാത്രമല്ല ഭർത്താവായി തനിക്ക് ഹബീബ് സ്വല്ലല്ലാഹു അലൈഹി വസല്ലമയെ കിട്ടുന്നതിൽ ആയിഷ ബീവിയും അത്രകണ്ടു സന്തോഷവതിയാവുകയാണ് ചെയ്തിട്ടുള്ളത്. കാരണം എല്ലാ ഭാര്യമാരോടു കൂടി മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ ഒരിക്കൽ പറയുകയുണ്ടായി നിങ്ങൾക്കെല്ലാവർക്കും അതായത് ഖദീജാബീവി അല്ലാത്ത മറ്റു പത്ത് ഭാര്യമാരോട് പറയുകയാണ് നിങ്ങൾക്ക് ആർക്കുവേണമെങ്കിലും എപ്പോൾ വേണമെങ്കിലും എന്നെ ഇഷ്ടമില്ലെങ്കിൽ എന്നെ ഒഴിവാക്കിയിട്ട് പോകാമെന്ന് പറഞ്ഞപ്പോൾ ആ കൂട്ടത്തിൽ നിന്ന് വളരെ പെട്ടെന്ന് തന്നെ മറുപടി പറഞ്ഞത് ആയിഷാ ബീവിയാണ് .എന്താണ് മറുപടി പറഞ്ഞത് അങ്ങയെ ഒഴിവാക്കി ഒരു കാലത്തും ഒരു നിമിഷവും ഞാൻ പോവുകയില്ല എന്ന് ആ നിമിഷം തന്നെ അതിൻറെ ഇടയിൽ നിന്ന് മറുപടി കൊടുത്തു മഹതിയായ ആയിഷ ബീവി റളിയള്ളാഹു അൻഹ.മറ്റുള്ളവരൊക്കെ പിന്നീടാണ് മറുപടി കൊടുത്തത്. ഈ വിഷയത്തിൽ നിന്നും നമുക്ക് മനസ്സിലാക്കാം എത്രയധികം ആയിഷ ബീവി നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയെ ഇഷ്ടപ്പെട്ടിരുന്നു എത്രകണ്ട് അവരുടെ ദാമ്പത്യ ജീവിതം സുവർണ്ണനീയമായിരുന്നു എന്ന്. പിന്നെ കാലങ്ങൾക്കുശേഷം പ്രശസ്ത കർമശാസ്ത്ര പണ്ഡിതൻ ശാഫിഈ ഇമാം തൻറെ ഫിഖ്ഹ് പരമായ ചർച്ചകൾക്കും അന്വേഷണങ്ങൾക്കും വേണ്ടി ആ രാജ്യങ്ങളിലൂടെ അതുപോലെ അതിൻറെ സമീപ രാജ്യങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ഇരുപതും ഇരുപത്തൊന്നും വയസ്സിൽ പേരക്കിടാങ്ങൾ ഉള്ള സ്ത്രീകളെ മഹാനായ ശാഫിഈ ഇമാം കാണാൻ ഇടയായിട്ടുണ്ട് എന്ന് അദ്ദേഹത്തിൻറെ ചരിത്രങ്ങൾ എടുത്തു നോക്കിയാൽ നമുക്ക് കാണാൻ സാധിക്കും. ഈ അടിസ്ഥാനത്തിലാണ് അദ്ദേഹം പ്രായപൂർത്തിയാകുന്നതിന്നുള്ള അവസ്ഥയും അതുപോലെ ഹയ്ള് നിഫാസ് പോലുള്ള കാര്യങ്ങളുടെ അവസ്ഥയൊക്കെ മഹാനായ ശാഫിഈ ഇമാം സ്ത്രീകളുടെ വിഷയത്തിലുള്ള മസ്അലകളൊക്കെ എഴുതിയതും പഠിച്ചെതെന്നും നമുക്ക് കാണാൻ സാധിക്കും. നാം ശ്രദ്ധിക്കേണ്ടത് എന്താണെന്നുവെച്ചാൽ ഏതൊരു വ്യക്തിയെക്കുറിച്ചു മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ ആണെങ്കിലും അദ്ദേഹത്തെയും അദ്ദേഹത്തെ മുഴുവൻ മേഖലയെ കുറിച്ചും വിശദമായി പഠിക്കുക എന്നതാണ് . അത് പല രീതിയിൽ പല രൂപത്തിൽ നമുക്ക് പഠിക്കാൻ അവസരം ഉണ്ട്. പക്ഷേ നല്ല രീതിയിൽ ഒരു ഗുരുനാഥനെ അടുത്തുനിന്ന് പഠിക്കാത്തവർക്ക് അത് മോശമായ രീതിയിൽ തന്നെ ആണ് മനസ്സിലാക്കാൻ സാധിക്കുക. കാരണം അതിനെ പല രീതിയിലും പല രൂപത്തിലും നമുക്ക് ഇപ്പോൾ നമുക്ക് സുലഭമായി ലഭിക്കും .പക്ഷേ അതൊക്കെ ഓരോരുത്തർ തൻറെ ഇഷ്ടപ്രകാരം കയട്ടി കൂടിയതാണ് . കിതാബുകളെല്ലാം എടുത്തുകൊണ്ട് അതിനെല്ലാം യഥാർത്ഥമായ രീതിയിൽ മനസ്സിലാക്കണമെങ്കിൽ ഒരു ഗുരുവിനു കീഴിൽ, അല്ലെങ്കിൽ അതുമായി നിങ്ങൾ ഒരു പ്രഗത്ഭനായ പണ്ഡിതന്റെ അടുത്ത് പോയി മനസ്സിലാക്കാൻ ശ്രമിക്കണം.അല്ലാതെ യൂട്യൂബ് അതുപോലുള്ള മറ്റുള്ള സോഷ്യൽ മീഡിയകളിൽ സെർച് ചെയ്തു നിങ്ങൾ കണ്ടെത്തുന്ന ഒരു അറിവും, അതൊന്നും യഥാർത്ഥ രീതിയിലുള്ള അറിവുകളാകാൻ വഴിയില്ല. അതെല്ലാം മറ്റുള്ളവർ അവരവർക്ക് മനസ്സിലായ രീതിയിൽ കയറ്റിക്കൂട്ടിയതാണ് എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ഗൂഗിൾ ചെയ്തു നോക്കുന്നതും അങ്ങനെ തന്നെയാണ് . ഗൂഗിളിൽ സെർച്ച് ചെയ്തു നോക്കിയിട്ട് ബുഖാരി മുസ്ലിം പോലുള്ള കിതാബുകളുടെ വിശകലനങ്ങൾ നാം പഠിക്കുമ്പോൾ വളരെയധികം ശ്രദ്ദിക്കേണ്ടതുണ്ട്.നമുക്ക് നല്ല രീതിയിൽ അറിവ് കിട്ടണമെങ്കിൽ അതൊരു പ്രഗത്ഭനായ പണ്ഡിത ഗുരുവിന്റെ അടുത്തുപോയി മനസ്സിലാക്കുക.അപ്പോൾ നമുക്ക് നല്ല രീതിയിൽ അത് മനസ്സിലാക്കാൻ സാധിക്കും.ഓരോ സമയത്തും കാലത്തിന്റെ അവസ്ഥയും കാലഘട്ടങ്ങളും മനുഷ്യൻറെ ശാരീരിക പ്രകൃതിയും വേറെയാണ്. ശരീരപ്രകൃതിയും ഘടനകളും വ്യത്യസ്തമായിരുന്നു ആയിരുന്നു ആ സമയത്ത് ഉണ്ടായിരുന്ന കാര്യങ്ങൾ എല്ലാം എടുത്തു കാലങ്ങൾക്കിപ്പുറം ഈ കാലഘട്ടത്തിൽ യോജിപ്പിച്ചുകൊണ്ട് താരതമ്യം ചെയ്യുന്നവർ എത്ര വലിയ വിഡ്ഢിത്തരം ആണ് കാണിച്ചുകൂട്ടുന്നത് എന്നും എത്ര വലിയ വിവരക്കേടാണ് പറയുന്നത് എന്നും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു .പിന്നെ കാലങ്ങൾക്കിപ്പുറം നോക്കുകയാണെങ്കിൽ പ്രശസ്ത ഹിന്ദുത്വ ആചാര്യൻ ശ്രീരാമകൃഷ്ണ പരമഹംസൻ ശാരദാഭായി എന്ന തൻറെ പത്നിയെ വിവാഹം കഴിക്കുന്നത് അവരുടെ അഞ്ചാം വയസ്സിലാണ്. അതായത് ബാലികയെ ആയിരിക്കുന്ന സമയത്താണ്. അതുപോലെതന്നെ നമ്മളെല്ലാം രാഷ്ട്രപിതാവ് എന്ന് പറയുന്ന മഹാത്മാഗാന്ധി വിവാഹം കഴിക്കുന്നത് കസ്തൂർബ ഗാന്ധിയെ അവരുടെ പതിമൂന്നാമത്തെ വയസ്സിൽ ആണ്. അതുപോലെതന്നെ ശ്രീനിവാസരാമാനുജൻ, (പ്രഗൽഭ ഗണിതശാസ്ത്രജ്ഞൻ) ജാനകിയമ്മാൾ എന്നവരെ വിവാഹം കഴിക്കുന്നത് ജാനകിയമ്മളിന്റെ പത്താമത്തെ വയസ്സിലാണ്. അതേപോലെതന്നെ സത്യേന്ദ്രനാഥ് ബോസ് എന്ന (ഭൗതികശാസ്ത്രജ്ഞൻ) ഉഷാപതിയെ വിവാഹം കഴിക്കുമ്പോൾ അവർക്ക് പ്രായം പതിനൊന്ന്. അതുപോലെതന്നെ മാമ്മൻ മാപ്പിള(മലയാള മനോരമയുടെ സ്ഥാപകൻ)കുട്ടിയമ്മ എന്ന അവരുടെ ഭാര്യയെ വിവാഹം കഴിക്കുന്നത് കുട്ടിയമ്മയുടെ പത്താമത്തെ വയസ്സിലാണ്. കേശവമേനോൻ (മാതൃഭൂമിയുടെ സ്ഥാപകനും, കോൺഗ്രസ് നേതാവും) അദ്ദേഹത്തിൻറെ ഭാര്യയെ വിവാഹം കഴിക്കുമ്പോൾ അവർ ബാലിക ആയിരുന്നു എന്നാണ് നമുക്ക് കാണാൻ സാധിക്കുന്നത്. അതുപോലെ പെരിയാർ ഇ വി രാമസ്വാമി (തന്തൈ പെരിയാർ, സാമൂഹികപരിഷ്കർത്താവ് )അവരുടെ നാഗമ്മ എന്ന് പറയുന്ന ഭാര്യയെ വിവാഹം കഴിക്കുമ്പോൾ നാഗമ്മക്ക് പ്രായം13.അതുപോലെ കിളിമാനൂർ രാഗവർമ്മ കോയിത്തമ്പുരാൻ പാർവ്വതി ഭായി ( തിരുവിതാംകൂർ രാജ്ഞിയെ) വിവാഹം കഴിക്കുമ്പോൾ 12 വയസ്സ് പ്രായമായിരുന്നു രാജ്ഞിക്ക് ഉണ്ടായിരുന്നത്. അതുപോലെ മഹാകവി കുമാരനാശാൻ ഭാനുമതി എന്ന തൻറെ ഭാര്യയെ വിവാഹം കഴിക്കുമ്പോൾ ഭാനുമതി എന്നവർ നാലാം ക്ലാസിൽ പഠിക്കുന്ന ബാലികയായിരുന്നു. അതുപോലെതന്നെ ഗംഗാധർ റാവു( ഝാൻസി രാജാവ്) മനു കർണ്ണിക(ഝാൻസി റാണി ലക്ഷ്മിഭായി) എന്നവരെ വിവാഹം കഴിക്കുമ്പോൾ 13 വയസ്സായിരുന്നു മനു കർണ്ണികക്ക് .വീണ്ടും നോക്കിയാൽ മഹാദേവ കോവിഡ് റാനഡെ,മരണം 1901( പ്രസിദ്ധ ആത്മജ്ഞാനി) അവർ രാമഭായ് എന്നവരെ രണ്ടാം വിവാഹം കഴിക്കുമ്പോൾ രാമഭായ് എന്ന ഭാര്യക്ക് 8 വയസ്സായിരുന്നു പ്രായം ഉണ്ടായിരുന്നത്, അതുപോലെതന്നെ മഹർഷി കർവ്വേ, മരണം 1962 ആദ്യഭാര്യയെ വിവാഹം കഴിക്കുമ്പോൾ പത്നിക്ക് ഒമ്പതു വയസ്സായിരുന്നു പ്രായം. ഇവിടെയാണ് വിമർശനം എന്ന ഒരൊറ്റ ചിന്തയുമായി അല്ലെങ്കിൽ ഇസ്ലാം മതത്തെയും ഇസ്ലാം മതത്തിൻറെ ആശയങ്ങളെയും അതുപോലെ തന്നെ മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹി വസല്ലമയെയും വിമർശിക്കുക, തേജോവധം ചെയ്യുക എന്നുള്ള ഒരൊറ്റ ഉദ്ദേശത്തിലാണ് കാര്യങ്ങൾ മനസ്സിലാകാതെ പാടി പറഞ്ഞു നടക്കുന്നത് എന്ന് നമുക്ക് നിഷ്പ്രയാസം മനസ്സിലാക്കാൻ സാധിക്കും. പതിനെട്ടാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലെ വിവാഹപ്രായം ഏഴും വെറും ഒരു നൂറ്റാണ്ട് മുമ്പുള്ള ഇന്ത്യയിലെ വിവാഹപ്രായം പത്ത് ആയിരുന്നു .ഏകദേശം ഒരു 100-150 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിലെ പ്രശസ്തരുടെ വിവാഹങ്ങളുടെ ചെറിയൊരു ലിസ്റ്റ് ആണ് ഞാൻ മുന്നേ പറഞ്ഞത്. അന്നത്തെ സാമൂഹിക സാഹചര്യങ്ങളിൽ സർവ്വസാധാരണമായ കാര്യം .എന്നിട്ടാണോ 1400 വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു വിവാഹത്തെക്കുറിച്ച് ആധുനിക സാഹചര്യത്തിൽ നിന്ന് ഒരു ചരിത്ര ബോധവും ഇല്ലാതെ വിമർശിക്കാൻ വരുന്നത്. ഇരുപതാം നൂറ്റാണ്ടിനു മുമ്പ് ഒരാളും വിമർശിക്കാൻ തോന്നാതിരുന്ന ഇക്കാര്യം ഇപ്പോൾ വിമർശിക്കാൻ തോന്നുന്ന അസുഖത്തിന് പേര് എന്താണ്. കത്തോലിക്ക എൻസൈക്ലോപീഡിയ പ്രകാരം യേശുവിന്റെ പിതാവായ ജോസഫ് മറിയയെ കല്യാണം കഴിക്കുമ്പോൾ ജോസഫിന് 90 ഉം മറിയക്ക് 12 ഉം വയസ്സായിരുന്നു പ്രായം. മര്യാദാപുരുഷോത്തമനായ ശ്രീരാമൻ സീതയെ വേൾക്കുമ്പോൾ സീതക്ക് പ്രായം വെറും 6 വയസ്സായിരുന്നു എന്നാണ് പുരാണങ്ങൾ പറയുന്നത്. ഇതൊന്നും ആരും മനസ്സിലാക്കാതെ ചരിത്രബോധം തെല്ലും തന്നെ ഇല്ലാതെ മുഹമ്മദ് നബിയെ മാത്രം ശ്രദ്ദിക്കുന്നു എങ്കിൽ അവരുടെ ഉദ്ദേശം എന്താണ്?. എങ്ങനെയെങ്കിലും ആളുകൾക്കിടയിൽ, അല്ലെങ്കിൽ മുസ്ലിം സഹോദരങ്ങളുടെ മനസ്സിൽനിന്ന് നല്ല രീതിയിലുള്ള മുത്ത് നബിയുടെ മാതൃകയെ മായ്ച്ചുകളയുക എന്നുള്ള നീചമായ ഉദ്ദേശം ആണ് ഈ കാര്യങ്ങളൊക്കെ പാടി കുരച്ചുകൊണ്ട് നടക്കുന്നവരുടെ ഉദ്ദേശം എന്ന് നാം വളരെ വെക്തമായി മനസ്സിലാക്കണം.യഥാർത്ഥ ഒരു വിശ്വാസിക്ക് ഇസ്ലാമിൻറെ യഥാർത്ഥ വിധികളെ അനുസരിച്ചു കൊണ്ട് അല്ലാഹുവിനെയും അവൻറെ മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയെയും ഇഷ്ടം മനസ്സിൽ നിഷ്കളങ്കമായി കൊണ്ട് നടക്കുന്ന ഒരു വിശ്വാസി ,ഒരു മനുഷ്യന്ന് ഒരിക്കലും ഇതൊന്നും ഏൽകുകയില്ല ഇല്ല എന്ന് അവർക്കറിയില്ലല്ലോ. അല്ലെങ്കിൽ ഇതുപോലുള്ള പ്രവർത്തികൾ ചെയ്തുകൂട്ടുന്നവരുടെ ഹൃദയം എത്ര മാത്രം കാഠിന്യമാണ്. കാരണം ചരിത്രങ്ങൾ എടുത്തു നോക്കുകയാണെങ്കിൽ പ്രവാചകരുടെ കാലത്തുതന്നെ ഹബീബ് സ്വല്ലല്ലാഹു അലൈഹി വസല്ലമയെ വിശ്വസിച്ചു എന്നതിൻറെ പേരിൽ മഹാനായ ഹുബൈബ്(റ)കഴുമരത്തിലേറ്റാൻ വേണ്ടി ശത്രുക്കൾ തീരുമാനിച്ചു. അദ്ദേഹത്തിൻറെ കഴുമരത്തിലേറ്റുന്ന സന്ദർഭം ചോദിക്കുകയാണ്.നീ ഒരു കാര്യം ചെയ്താൽ മതി ഈ സമയം ഈ കഴുമരത്തിൽ നീ ഇങ്ങനെ കഴുത്തിൽ കയറിട്ട് നിൽക്കുന്ന ഈ സമയം ഈ നിൽക്കുന്ന എനിക്കു പകരം "ഈ സ്ഥാനത്ത് മുഹമ്മദ് നബി ആയിരുന്നെങ്കിൽ ഒന്ന് എന്ന്"നീ ഒന്നു പറഞ്ഞാൽ മതി (അതായത് കഴുത്തിൽ കയറിട്ട് നിൽക്കുന്ന മഹാനായ ഹുബൈബ് (റ) പകരം അവിടെ മുഹമ്മദ് നബി ആയിരുന്നു എന്ന് പറയുക )എന്ന് പറയുന്ന സന്ദർഭം മഹാനായ ഹുബൈബ് (റ) ശത്രുക്കളുടെ മുഖത്തുനോക്കി പറയുകയാണ്" ഞാൻ ഇവിടെ കഴുമരത്തിലേറുന്നതിന്ന് പകരം അല്ലാ.മറിച്ചു മുത്ത് നബിയുടെ മേൽ ഒരു മുള്ള് തറക്കുന്നത് പോലും ഞാൻ ഇഷ്ടപ്പെടുന്നില്ല ഞാൻ സഹിക്കുന്നില്ല. അതിനേക്കാൾ നല്ലത് നിങ്ങൾ എനിക്ക് നൽകുന്ന ഈ തൂക്കുകയാറാണ്. അതാണ് ഞാൻ ഇഷ്ടപ്പെടുന്നത്" എന്ന് ശത്രുക്കളുടെ മുഖത്തുനോക്കി കൊണ്ട് പറഞ്ഞു മഹാനായ ഹുബൈബ് റളിയള്ളാഹു അന്ഹു ഈ ലോകത്തോട് വിട പറഞ്ഞു പോയിട്ടുണ്ടെങ്കിൽ ഒരു യഥാർത്ഥ വിശ്വാസി ഇവരെയൊക്കെയാണ് മാതൃകയാക്കുന്നത് എന്ന് ഈ കുരച്ചു ചാടുന്ന പൊട്ടക്കിണറ്റിലെ തവളകൾ ചിന്തിക്കേണ്ടതുണ്ട്. ഇവരുടെയൊക്കെ ചരിത്രമാണ് വിശ്വാസികളായ ഞങ്ങൾ പ്രചോദനം ആക്കി ജീവിക്കുന്നത്. അതുകൊണ്ടുതന്നെ വിമർശിക്കുന്നവരുടെ വിമർശനങ്ങളുടെ ചാടുന്നവരുടെ ചാട്ടങ്ങളും ഒരു വിശ്വാസിയുടെ രോമത്തിന് പോലും ഏശുകയില്ല എന്ന് നിങ്ങൾ മസ്സിലാക്കുക .ഇസ്ലാമിൽ നിന്ന് പുറത്ത്പോകുന്നവർ പലരും ഉണ്ടാകും. അവരെല്ലാം അവരുടെ ഈമാനിന്റെ കുറവ് കൊണ്ടാണ് അങ്ങനെ പോകുന്നതും ചിന്തിക്കുന്നതും എന്ന് മനസ്സിലാക്കി അജഞ്ചലമായ ഇമാനിന്ന് വേണ്ടി ദുആ ചെയ്യുകയുമാണ് ഒരു വിശ്വാസി ചെയ്യുക.പിന്നെ അറബിക്കോളേജിൽ പഠിച്ചവരെയും ആനപ്പുറത്ത് ഇരുന്നവനെയും മുൻ നിർത്തി നിങ്ങൾ കുരച്ചു ചാടുമ്പോൾ ഞങ്ങൾക്ക് പറയാനുള്ളത് കുരക്കുന്ന പട്ടി കടിക്കില്ല എന്നാണ്.അത് കുരച്ചു കുരച്ചു അതിന്റെ വായ കഴക്കുമ്പോൾ വാലും ചുരുട്ടി സ്ഥലം വിട്ടോളും .അല്ലാതെ ആ പട്ടിയുടെ കുര കേൾക്കാൻ ബുദ്ദിയുള്ള ആരും നിക്കാറില്ല.ബുദ്ദിയില്ലാത്തവർ അവസാനമില്ലാത്ത കേൾവിക്കാരാവുകയും ചെയ്യും എന്നാണ് ഈ സന്ദർഭത്തിൽ എനിക്ക് പറയാനുള്ളത്. ✒️അബ്ദുൽ വാഹിദ് മുസ്ലിയാർ എടപ്പാൾ✒️ (കൊപ്പം തെക്കുമാല ദർസ് വിദ്യാർത്ഥി)
Posted
- on
June 16, 2022
-
0 comments
Read More
Newer Posts
Older Posts
Popular Posts
ക്വിസ്സ് മത്സരം
ക്വിസ്സ് മത്സരം ഉത്തരങ്ങൾ 1. നബി (സ) യുടെ കവി ? ഹസ്സാനു ബ്നു സാബിത് (റ) ...
ശറഈ ഗണിതങ്ങള്‍ മെട്രിക് വ്യവസ്ഥയിലൂടെ
ശറഈ ഗണിതങ്ങള്‍ മെട്രിക് വ്യവസ്ഥയിലൂടെ ശൈഖുനാ എം.ടി. അബ്ദുല്ല മുസ്ലിയാര് പനങ്ങാങ്ങരയുടെ (അല്ഹിസാബു ശറഇ ഫിന്നിളാമില്‍ മിത്രീ എന്ന അറബ...
(no title)
بسم الله الرحمن الرحيم
സാഹിത്യ സമാജം മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു
SAMAJATHINDE ULGHADANAM MUNNAVARALI SHIHAB THANGAL NIRVAHIKKUNNA DRSHYANGAL
മദീനത്തുല്‍ ഇല്മ് ദര്‍സ് തങ്ങളുസ്താദ് ഉദ്ഘാടനം ചെയ്തു
മദീനത്തുല്‍ ഇല്മ് ദര്‍സ് കരിഞ്ചീരിത്തൊടി മഹല്ല് തിരുവേഗപ്പുറ പാലക്കാട് ജില്ല 2013 ആഗസ്റ്റ് 19 തിങ്കള്‍ മഗ് രിബിനു ശേഷം സ...
മദീനതുല്‍ ഇല്‍ം ദര്‍സ് ഒന്നാം വാര്‍ഷിക കലാ മത്സരങ്ങള്‍
തിരുവേഗപ്പുറ കരിഞ്ചീരിതൊടി മഹല്ല് മദീനതുല്‍ ഇല്‍ം ദര്‍സ് ഒന്നാം വാര്‍ഷിക കലാ മത്സരങ്ങശുടെ വിവിധ ദൃശ്യങ്ങള്‍
ശൈഖുനാ തൃപ്പനച്ചി ഉസ്താദി ൻറെ പേരിലുളള തവസ്സുൽ ബൈത്
توسلنا ببسم الله وبخاتم رسل الله وبا لهادي كتا ب الله و كل الاوليا لله وبالاستاذ ولي الله وسر الشيخ حب الله زعيم اقرباء الل...
മദീനതുൽ ഇല്മ് ദര്‍സ് സമാജം (മിട്സ് ) നു പുതിയ ഭാരവാഹികൾ
മദീനതുൽ ഇല്മ് ദര്‍സ് സമാജം (മിട്സ് ) നു പുതിയ ഭാരവാഹികൾ പ്രസിടന്റ് ; സുഹൈൽ കൊളത്തൂർ സെക്രടറി ; ഇബ്രാഹീം ആഷിഖ് നാട്ടുകൽ ട്രഷറർ ; നബീൽ കൂ...
(no title)
ഉപരി പഠനത്തിനു പോകുന്നവർക് ആഗസ്ത് 22 ന് നടക്കുന്ന ദർസ് വാർഷികൊൽഘടനത്തിൽ യാത്രയയപ്പും ഉപഹാര സമർപ്പണവും മാസാന്ത സ്കോളർ ഷിപ്പിൻറെ വിതരണോൽഘ...
(no title)
ആത്മീയ കരുത്ത് ശൈഖുനാ തൃപ്പനച്ചി ഉസ്താദ് (ന:മ )
Pages
Home
മഹല്ല്
ഓണ്‍ ലൈന്‍ മാസിക
പരിചയം
ഗ്യാലറി
MIDS
ചലനങ്ങള്‍
Labels
(1)
Blog Archive
▼
2022
(1)
▼
June
(1)
മുഹമ്മദ് മുസ്തഫ സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ വിവാ...
►
2017
(1)
►
March
(1)
►
2016
(1)
►
January
(1)
►
2015
(2)
►
December
(1)
►
June
(1)
►
2014
(19)
►
September
(1)
►
August
(9)
►
June
(9)
►
2013
(11)
►
November
(1)
►
October
(5)
►
September
(4)
►
August
(1)